ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍: ജനാധിപത്യ മതേതര വിരുദ്ധ മനോഭാവം മൂലമെന്ന് സുധീരന്‍

vm sudheeran

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍ നടപടി കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ മതേതര വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.ഒരു പ്രശ്‌നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും സുധീരന്‍ പറഞ്ഞു.

സുപ്രീംകോടതി വിധിയില്‍ തന്നെ നാല് വര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഇത്ര തിടുക്കപ്പെട്ട് ഇത്തരത്തിലൊരു തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നത്. ഇത് പുനഃപരിശോധിക്കാനും ബന്ധപ്പെട്ട സംഘടനകളുമായി ആശയവിനിമയം നടത്തി ഒരു സമവായത്തിന്റെ അടിസ്ഥാനത്തില്‍ അനന്തരനടപടിയിലേക്ക് പോകാനും തയ്യാറാകുന്നതാണ് ഉചിതമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

Top