കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേരും. കേരളത്തിെന്റ നറുക്കെടുപ്പ് തീയതി നീട്ടണെമന്ന ആവശ്യം യോഗത്തില്‍ സംസ്ഥാനം ഉന്നയിക്കും. 22നകം നറുക്കെടുപ്പ് പൂര്ത്തിയാക്കണെമന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശം.
അഞ്ചാം വര്‍ഷ അപേക്ഷകരുടെ വിഷയത്തില്‍ കേരള ഹജ്ജ് കമ്മിറ്റി നല്കിയ കേസില്‍ സുപ്രീം കോടതിയില്‍ ജനുവരി 30ന് വാദം നടക്കുന്നുണ്ട്. ഇതിന് ശേഷം ഫെബ്രുവരി രണ്ടിന് നറുക്കെടുപ്പ് നടത്താമെന്ന് കേരളം അറിയിച്ചിരുന്നു.
വിഷയത്തില്‍ അനുകൂല നിലപാടല്ല കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുള്ളത്. കേരളം നടത്തിയില്ലെങ്കില്‍ 22ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തന്നെ നേരിട്ട് നറുക്കെടുപ്പ് നടത്തിയേക്കും.