ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ് പ്ലാന്റ് തമിഴ്നാട്ടില്‍ നിര്‍മിക്കാന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹൊസൂരിലാണ് പ്ലാന്റ് നിര്‍മിക്കുകയെന്നാണ് സൂചനകള്‍. ഐഫോണ്‍ ഫാക്ടറിയില്‍ ഇരുപതിലധികം അസംബ്ലി ലൈനുകള്‍ ഉണ്ടാകുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ 50,000 തൊഴില്‍ ലഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി 100 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ രാജ്യത്തുടനീളം അവതരിപ്പിക്കാനും ടാറ്റ പദ്ധതി ഇടുന്നുണ്ടെന്നാണ് വിവരം. ചൈന കേന്ദ്രീകരിച്ച് നടക്കുന്ന ഐഫോണ്‍ നിര്‍മാണം. മറ്റു രാജ്യങ്ങളിലേക്കും പറിച്ചുനടാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ നടത്തിയതിന്റെ ഭാഗമായി അടുത്തിടെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയായിരുന്നു ആപ്പിള്‍. ടാറ്റയാണ് ആപ്പിളിനൊപ്പം ഐഫോണ്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നത്.
‘രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ കമ്പനി ഐഫോണുകള്‍ നിര്‍മിച്ച് രാജ്യാന്തര. ആഭ്യന്തര വിപണികളിലിറക്കും. വിസ്ട്രോണ്‍ നിര്‍മാണശാല ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പിന് അഭിനന്ദനം നല്‍കുന്നതായും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പിഎല്‍ഐ പദ്ധതിയെ അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു. 2025 ഓടെ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്റെ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് ആപ്പിള്‍ കമ്പനിയും അറിയിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് വിസ്ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തത്. 2024 അവസാനത്തോടെ തമിഴ്നാട് ഐഫോണ്‍ അസംബ്ലി പ്ലാന്റ് സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെവിടെയും നിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പ് ചൈനയ്ക്കു പുറമെ ഒരു നിര്‍മാണ കേന്ദ്രം ആപ്പിള്‍ തുടങ്ങുക ഇന്ത്യയിലായിരിക്കുമെന്നു പ്രശസ്ത അനലിസ്റ്റ് മിംഗ് ചി കുവോ പ്രവചിച്ചിരുന്നു. 2022ല്‍ ഇന്ത്യയില്‍നിന്ന് 5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ഉപകരണങ്ങളാണ് ആപ്പിള്‍ കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണുകളുടെ അനുപാതം 2024 ഓടെ ആഗോള ഉല്‍ പ്പാദനത്തിന്റെ 25 ശതമാനമായി വര്‍ധിക്കുമെന്ന് ആപ്പിള്‍ അനലിസ്റ്റ് മിങ്-ചി കുവോ അഭിപ്രായപ്പെട്ടിരുന്നു, ഇത് നിലവില്‍ 14 ശതമാനമാണ്.ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു.
ലോഞ്ച് ചെയ്ത ദിവസം മുതല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ഐഫോണ്‍ 15,ഐഫോണ്‍ 15 പ്ലസ്. എന്നിവ വില്‍ക്കാന്‍ അമേരിക്കന്‍ ടെക്നോളജി ഭീമനെ ഇത് അനുവദിച്ചു. പഴയ മോഡലുകള്‍ രാജ്യത്തെ വില്‍പ്പനയുടെ ഭൂരിഭാഗവും നയിക്കുന്നതിനാല്‍ ആപ്പിള്‍ ഐഫോണ്‍ 13, 14, 14 പ്ലസ് മോഡലുകളും നിര്‍മിച്ചു. രാജ്യത്തെ ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 75-80% വിഹിതമുള്ള ഫോക്സ്‌കോണുമായി മത്സരിക്കാന്‍ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ 17 പൂര്‍ണ്ണമായും നിര്‍മിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇന്ത്യയില്‍ ഐഫോണ്‍ വികസനം സംഭവിക്കുകയാണെങ്കില്‍, ഇത് ഉപയോക്താക്കള്‍ക്ക് കുറച്ച് ആശ്വാസം നല്‍കും.