ബൊറൂസിയ ഡോര്‍ട്മുണ്ട് സ്‌ട്രൈക്കര്‍ ഹാളണ്ട് നീണ്ട കാലം ഫുട്‌ബോളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഈ വര്‍ഷം ഇനി ഹാളണ്ട് കളിക്കില്ല എന്നും ബിള്‍ദ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. താരം മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരും. ഒരു മാസത്തോളം കളം വിട്ടു നില്‍ക്കേണ്ടി വരും എന്നായിരുന്നു റിപ്പോർട്ടുകൾ.
ഹിപ് ഫ്‌ലെക്‌സര്‍ ഇഞ്ച്വറി ആണ് താരത്തിന് ഏറ്റിരിക്കുന്നത്. അയാക്‌സിന് എതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 90 മിനുട്ടും ഹാളണ്ട് കളിച്ചിരുന്നു. താരത്തിന്റെ അഭാവം ഡോര്‍ട്മുണ്ടിന്റെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തെയും ബുണ്ടസ് ലീഗ് കിരീടം എന്ന ലക്ഷ്യത്തെയും കാര്യമായി ബാധിക്കും.