ഗസ്സയിലെ വെടിനിർത്തൽ: മൂന്ന് ഘട്ട പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

സ്സയിൽ വെടിനിർത്തലിന് മൂന്ന് ഘട്ട പദ്ധതി ഹമാസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിന് പകരമായി 135 ദിവസത്തെ വെടിനിർത്തലടക്കമുള്ള നിർദേശമാണ് നൽകിയത്. ഇസ്രയേലുമായുള്ള വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള കരാറിൽ ഹമാസിൻ്റെ പ്രതികരണം ലഭിച്ചതായി ഖത്തറും ഈജിപ്തും അമേരിക്കയും ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.

45 ദിവസം നീളുന്ന മൂന്ന് ഘട്ടങ്ങളാണ് നിർദേശത്തിലുള്ളത്. ഈ ഘട്ടങ്ങളിൽ ഇരുകൂട്ടരും സൈനിക പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തും. ഇതോടൊപ്പം തടവുകാരെയും മറ്റും കൈമാറും.

ആദ്യഘട്ടത്തിൽ 1500 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കണം. ഇതിന് പകരമായി ഹമാസ് തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും മോചിപ്പിക്കും. കൂടാതെ 500ൽ കുറയാത്ത സഹായ ട്രക്കുകളുടെ പ്രവേശനം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ തിരിച്ചുവരവ്, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവയും നിർദേശത്തിലുണ്ട്. ഇതോടൊപ്പം 60,000 താൽക്കാലിക വീടുകളും 200,000 ടെൻ്റുകളും കൊണ്ടുവരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.

Top