മുംബൈ: ഫേസ്ബുക്ക് പ്രണയത്തില്‍ അകപ്പെടരുതെന്ന് യുവാക്കളോട് പാക്കിസ്ഥാന്‍ ജയിലില്‍നിന്ന് ആറു വര്‍ഷത്തെ തടവു ശിക്ഷ കഴിഞ്ഞ് മടങ്ങി നാട്ടിലെത്തിയ ഹമീദ് നിഹാല്‍ അന്‍സാരി.
ഫേസ്ബുക്കിനെ വിശ്വസിച്ച് പ്രണയത്തില്‍ വീഴരുത്. ഇത്തരം സാഹസികത ഏറ്റെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളില്‍നിന്നും ഒന്നും മറച്ചുവയ്ക്കരുത്. പരീക്ഷണ സമയങ്ങളില്‍ മാതാപിതാക്കള്‍ മാത്രമാണ് കൂടെയുണ്ടാവുക. ഏതെങ്കിലും സ്ഥലത്തേക്കുപോകാന്‍ നിയമവിരുദ്ധമായ മാര്‍ഗം സ്വീകരിക്കരുതെന്നും ഹമീദ് നിഹാല്‍ അറിയിച്ചു.