കൊച്ചി : ഉപജീവനത്തിനായി മീന്‍ കച്ചവടം നടത്തി യുവതയ്ക്ക് മാതൃകയായ ഹനാന്‍. ഇപ്പോഴിതാ, തനിക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വീണ്ടും താരമാവുകയാണ്. തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ഒരു സ്വകാര്യ ന്യൂസ് ഓണ്‍ലൈനിലൂടെയാണ് ഹനാന്‍ അറിയിച്ചത്.
അതേസമയം ഇന്നും സംസ്ഥാനത്ത് മഴ തുടരും. 8 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് 4 മണി വരെ ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. പരശുറാം കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.