താരങ്ങളില്‍ താരമാവാന്‍ ഹനാന്‍; മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ കരാറായി

കൊച്ചി: ഉപജീവനത്തിനായി മീന്‍ കച്ചവടം നടത്തി യുവതയ്ക്ക് മാതൃകയായ ഹനാന് മൂന്ന് സിനിമകളില്‍ അവസരം. കുട്ടനാടന്‍ മാര്‍പാപ്പയുടെ നിര്‍മാതാവ് നൗഷാദ് ആലത്തൂരിന്റെ അടുത്ത മൂന്ന് സിനിമകളില്‍ അഭിനയിക്കാന്‍ ഹനാന്‍ കരാറായി.

വൈറല്‍ 2019, സൗബിന്‍ താഹിര്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ് എന്നി ചിത്രങ്ങളിലേക്കാണ് ഹനാന് അവസരം ലഭിച്ചിരിക്കുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഹനാന് അവസരം കൊടുക്കുമെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് നേരത്തെ തന്നെ ഹനാന്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

Top