‘താന്‍ സര്‍ക്കാരിന്റെ മകള്‍’ തന്നെ ആരും തൊടില്ലന്ന് ഹനാന്‍

കൊച്ചി : താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തന്നെ ആരും തൊടില്ലന്നും ഉപജീവനത്തിനായി മീന്‍ വിറ്റ കോളജ് വിദ്യാര്‍ഥിനി ഹനാന്‍.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍.

എനിക്ക് എല്ലാവിധ സംരക്ഷണവുമുണ്ട്. പൂര്‍ണ ധൈര്യത്തോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരാള്‍ക്കു പോലും എന്നെ കൈവയ്ക്കാനാകില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ തുളച്ചു കയറില്ലന്നും ഹനാന്‍ പറഞ്ഞു.

hanan-pinaray

പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമുണ്ട്, പഠനമായാലും സേഫ്റ്റിയാക്കായാലും ഒരു മകളെ പോലെ നിന്ന് സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹനാന്‍ പറഞ്ഞു. തന്നെ സൈബര്‍ ലോകത്ത് അപമാനിച്ചവര്‍ക്കെതിരെ എല്ലാ നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ഹനാന്‍ വ്യക്തമാക്കി. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ്ജിനൊപ്പമാണ് മുഖ്യമന്ത്രിയെ കാണാന്‍ ഹനാന്‍ എത്തിയത്.

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top