വാഹനമോടിക്കുമ്പോള്‍ ഹാന്‍ഡ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കാമെന്ന ധാരണ ഇനി വേണ്ടെന്ന് കേരള പൊലീസ്. ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. അതേസമയം ഹാന്‍ഡ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പലര്‍ക്കും ഉള്ളത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്നും ഡ്രൈവിങ്ങിനിടയില്‍ ഏത് തരത്തില്‍ മൊബൈല്‍ ഉപയോഗിച്ചാലും അത് കുറ്റകരമാണെന്ന് വ്യക്തമാക്കുകയാണ് കേരള പൊലീസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം കേരള പോലീസ് വിശദീകരിക്കുന്നത്.
മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ നാം സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്റെ ലൗഡ്സ്പീക്കര്‍ എന്നിങ്ങനെ ഏത് തരത്തില്‍ മൊബൈല്‍ ഉപയോഗിച്ച് സംസാരിച്ചാലും സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 19 പ്രകാരം ലൈസന്‍സ് സസ്പെന്റ് ചെയ്യാവുന്ന കുറ്റമാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.