കണ്ണൂര്‍: ധര്‍മ്മടത്ത് കണ്ണൂര്‍ ഡിസിസി നിര്‍ദ്ദേശിച്ച പ്രകാരം ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ കോണ്‍ഗ്രസ് നേതാവ് സി.രഘുനാഥിന് കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ചു. രഘുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ഇപ്പോള്‍ അവസാനിക്കുന്നത്.
രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഇന്നലെ കെ. സുധാകരന്‍ പിന്‍മാറിയപ്പോള്‍ പകരക്കാരന്‍ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ധര്‍മ്മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമര്‍ഷം കാരണമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന.