സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരിക്കാന്‍ കൈപ്പുസ്തകം, ചെലവ് നാലരക്കോടി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം തയ്യാറാക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുക.

ജിഎസ്ടി അടക്കം 4 കോടി 51 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 15നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ സര്‍ക്കാര്‍ കൈപ്പുസ്തകവുമായി രംഗത്തെത്തുന്നത്.

Top