കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലകള്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറി. കര്‍ദിനാളിന്റെ അധികാരം കൈമാറുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും.
സിറോ മലബാര്‍സഭയുടെ ഭൂമിയിടപാടില്‍ വീഴ്ച്ചപറ്റിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് സ്ഥാന കൈമാറ്റം.
ഇടപാടിനെ കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷന് മുമ്പാകെയാണ് കര്‍ദിനാള്‍ മൊഴി എഴുതി നല്‍കിയത്. ഭൂമി വില്പനയില്‍ സഭാനിയമങ്ങളോ,സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദു:ഖമുണ്ട്. ഭൂമി വില്പനയ്ക്ക് സാജു വര്‍ഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കര്‍ദിനാള്‍ മൊഴിയില്‍ പറഞ്ഞിരുന്നു.
അതേസമയം, സഭാ നിയമങ്ങള്‍ ആലഞ്ചേരി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാനിയമപ്രകാരവും സിവില്‍ നിയമപ്രകാരവും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.