സ്മാര്‍ട്ട് ഫോണില്‍ പുത്തന്‍ ആശയവുമായി സാംസങ്ങ്.
സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ എല്ലാവരും തന്നെ പാസ്‌വേഡ് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യുന്നവരായിരിക്കും.
എന്നാല്‍ പാസ്‌വേഡ് മറന്നുപോയാല്‍ പിന്നെ എന്തും ചെയ്യും എന്നതിനു പരിഹാരമായാണ് സാംസങ്ങിന്റെ പുതിയ കണ്ടുപിടിത്തം.
കൈരേഖ ഉപയേഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാമെന്നാതാണ് സാംസങ്ങിന്റെ വാദം.
ഫോണ്‍ ഉടമ ഫോണിന്റെ പിന്‍ക്യാമറ കൈരേഖയിലേക്ക് തിരിച്ചു പിടിച്ചാല്‍ ഫോണ്‍ പാസ്‌വേഡിന്റെ സൂചനകള്‍ നല്‍കും.
പാസ്‌വേഡ് മറന്നാല്‍ നമ്മള്‍ നല്‍കിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള സൂചനകള്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാനാകുമെന്നാണ് സാംസങ് പറയുന്നത്.
അതുകൊണ്ടാണ് അവര്‍ കൈരേഖ ഉപയോഗിച്ചാല്‍ പാസ്‌വേഡ് ഓര്‍മപ്പെടുത്തുന്ന രീതിക്ക് പേറ്റന്റ് ഫയല്‍ ചെയ്തിരിക്കുന്നത്.