ശ്രീനഗര്‍: യുവ ക്രിക്കറ്റര്‍ ഉള്‍പ്പടെ നാല് പേര് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച ഹന്ദ്വാരയില് സംഘര്‍ഷം തുടരുന്നതിനാല്‍ കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു.
അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ശ്രീനഗര്‍, കുപ്വാര, ബരാമുള്ള, ബന്ദിപ്പോര, ഗാന്ധെര്ബാല് ജില്ലകളില്‍ വാട്സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ തടഞ്ഞത്. പ്രതിഷേധക്കാരും സൈന്യവുമായുണ്ടായ സംഘര്‍ഷത്തിലാണ് നാല് പേര് കൊല്ലപ്പെട്ടത്.
കശ്മീരില്‍ വിദ്യാര്‍ഥിനിയെ സൈനികര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ തന്നെ സൈനികര്‍ അപമാനിച്ചിട്ടില്ലെന്നും അത് ചെയ്തത് പ്രദേശത്തെ ചിലരാണെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത വ്യക്തമല്ല.