ശ്രീനഗര്‍: കഷ്മീരിലെ ഹന്ദ്വാരയില്‍ തിങ്കളാഴ്ച രാത്രി പൊലീസ് ഔട്ട്‌പോസ്റ്റിനു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ വധിച്ചു. മറ്റു ഭീകരര്‍ക്കായി പൊലീസും സൈന്യവും തെരച്ചില്‍ ശക്തമാക്കി. ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് പ്രദേശത്തെ പോലീസ് ഔട്ട്‌പോസ്റ്റിനുനേര്‍ക്കാണ് ഭീകരരെന്നു സംശയിക്കുന്നവര്‍ ആക്രമണം നടത്തിയത്. നുഴഞ്ഞുകയറിയ ഭീകരര്‍ പൊലീസ് പോസ്റ്റിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അതേസമയം, കശ്മീരിലേക്കു മൂന്നു സംഘം ചാവേര്‍ ഭീകരര്‍ നുഴഞ്ഞു കയറിയതായി സൈന്യം സ്ഥിരീകരിച്ചു. ഇതില്‍ ഒരു സംഘമാണ് ഹന്ദ്വാരയില്‍ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ഉറിയിലെ സൈനിക താവളത്തിനുനേരെ ഭീകരാക്രമണം നടന്ന് ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് കശ്മീരിനെ ഞെട്ടിച്ച് വീണ്ടും ആക്രമണമുണ്ടായത്. ഉറിയിലെ ഏറ്റുമുട്ടലില്‍ 18 സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.