തൊടുപുഴ:തൊടുപുഴ കൈതത്തോടില് യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൈതത്തോട് നാലുവരി പാതയ്ക്ക് സമീപം താമസിക്കുന്ന തെക്കേപറമ്ബില്‍ ചെറിയാന് സൈമണിനെയാണ് വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധം വമിച്ചിതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. 38വയസുള്ള അവിവാഹിതനായ ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.