വയനാട്: കല്‍പ്പറ്റയിൽ കുട്ടികള്‍ക്കും ആദിവാസികള്‍ക്കും ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പൊലീസ് പിടിയില്‍. കോട്ടത്തറ മുക്കില്‍ എം.ബഷീര്‍ (43) ആണ് പൊലീസ് പിടിയിലായത്.
ഇയാളുടെ വീട്ടില്‍ നിന്നും കടയില്‍ നിന്നുമായി 240 പായ്ക്കറ്റ് ഹാന്‍സ് കണ്ടെടുത്തു. കോട്ടത്തറ ടൗണില്‍ പലചരക്കു കട നടത്തുകയാണ് പ്രതി. ഇതിന്റെ മറവിലായിരുന്നു ഇയാളുടെ ലഹരിക്കച്ചവടം.
കടയോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സേനാംഗങ്ങളും, കമ്പളക്കാട് എസ്.ഐ വി.ടി സനല്‍കുമാറും സംഘവും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കണ്ടെടുത്തത്.