സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച തന്റെ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി നടി ഹൻസിക മോത്ത്വാനി. ‘രണ്ടു ദിവസങ്ങൾക്കുള്ളിൽ നടി വിവാഹിതയാകും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം’- ഇതായിരുന്നു പ്രചരണം. ഒടുവിൽ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തി.
ഒരു ഓൺലെെൻ മാധ്യമം നൽകിയ വാർത്തയ്ക്ക് താഴെ ഹൻസിക കുറിച്ചു. ‘ദെെവമേ, അയാൾ ആരാണ്… ‘ഹൻസികയുടെ മറുപടിക്ക് താഴെ ഒരാൾ ഇങ്ങനെ എഴുതി, ‘നിങ്ങൾ എന്തുകൊണ്ട് ഈ കാര്യം എന്നോട് നേരത്തേ പറഞ്ഞില്ല’ എന്ന്. അതിന് ഹൻസിക നൽകിയ മറുപടി ഇങ്ങനെ… ‘ഞാൻ പോലും ഇപ്പോഴാണ് വിവരം അറിയുന്നത്.’ എന്തായാലും ഹൻസികയുടെ മറുപടി വെെറലായതോടെ രസകരമായ കമന്റുകളുമായി ആരാധകർ രംഗത്തെത്തി.
ദൂരദർശനിലെ ഷക്ക ലക്ക ബൂംബൂം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഹൻസിക അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹൃത്വിക് റോഷൻ നായകനായെത്തിയ കോയി മിൽഗയ എന്ന ചിത്രത്തിലും ഹൻസിക ബാലതാരമായെത്തി. തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലെ അല്ലു അർജുന്റെ നായികയായും
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ എന്ന മലയാള ചിത്രത്തിലും താരം വേഷമിട്ടു.