ലക്‌നോ: ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, പുതിയ വിവാദ പരാമര്‍ശവുമായ് ബിജെപി നേതാവ്. ഹനുമാന്‍ മുസ്‌ലിം ദൈവമാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് നിമയനിര്‍മാണ കൗണ്‍സില്‍ അംഗവും (എംഎല്‍സി) ബിജെപി നേതാവുമായ ബുകാല്‍ നവാബ്.
ഹനുമാന്‍ മുസ്‌ലിമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. മുസ്‌ലിം പേരുകളോട് സാദൃശ്യമുള്ള പേരാണ് ഹനുമാനെന്ന പേര്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സീഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകളോട് അടുപ്പമുണ്ട് ഹനുമാന്. ഹനുമാന്‍ എന്ന പേരില്‍ നിന്നാണ് ഇവയൊക്കെ ഉണ്ടായതെന്നും ഇത്തരം പേരുകള്‍ ഇസ്‌ലാമില്‍ മാത്രമാണുള്ളതെന്നും ബുകാല്‍ നവാബ് പറയുന്നു.
അടുത്തിടെയാണ് ഹനുമാന്‍ ദളിതനാണെന്ന പരാമര്‍ശവുമായ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. അതോടെ ഹനുമാനുമായ് ബന്ധപ്പെട്ട വിഷയത്തില്‍ വിവാദം ആരംഭിക്കുകയായിരുന്നു. ഹനുമാന്‍ ദളിത് ആണെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങളുടെ അവകാശം കൈമാറണമെന്നും ഇത്തരം ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികളെ നിയമിക്കണമെന്നും ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.