Hanuman Sena and Jamaat-e- Islami is ready to fight against Kiss of love

കോഴിക്കോട്: ചുംബനസമരക്കാര്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമിയുമായും യോജിച്ച് പോരാടാന്‍ തയ്യാറാണെന്ന് ഹനുമാന്‍ സേന.

ചുംബനസമരം നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതാണ്. കേരളീയ സംസ്‌കാരത്തെയും ഭാരതീയ സംസ്‌കാരത്തേയും വെല്ലുവിളിക്കുന്ന ഇത്തരം സമരങ്ങള്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെ ആരുമായും സഹകരിച്ച് പോരാടാന്‍ ഹനുമാന്‍ സേന തയ്യാറാണെന്ന് സംസ്ഥാന ചെയര്‍മാന്‍ എ.എം ഭക്തവത്സലന്‍ വ്യക്തമാക്കി.

രാഹുല്‍ പശുപാലനും രശ്മിയും അറസ്റ്റിലായതോടെ ആഭാസ സമരത്തിന്റെ വികൃതമുഖമാണ് പുറത്തായത്. ഇത്തരം അഭിനവ മുഖംമൂടികളെ പുറത്ത് കൊണ്ടുവരാന്‍ തുടര്‍ന്നും പോലീസുമായി ഹനുമാന്‍ സേന സഹകരിക്കും

രാഷ്ട്രീയ-ജാതി-മത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ചുംബന സമരക്കാരെ നേരിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

index

നേരത്തെ ഹനുമാന്‍ സേന ചുംബനസമരം തടയാന്‍ രംഗത്തിറങ്ങിയപ്പോള്‍ എതിര്‍ത്തവര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ്.

gthth

ഹനുമാന്‍ സേനക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ള കൈരളി ചാനലിന്റെ ചീഫ് സബ് എഡിറ്റര്‍ എസ്.വി പ്രദീപും സഖാക്കളുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ താറടിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ചുംബന സമരവുമായി മുന്നോട്ട് പോവുമെന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവിന്റെയും ഷാഹിനയുടേയുമെല്ലാം വെല്ലുവിളി ഹനുമാന്‍ സേന ഏറ്റെടുക്കുന്നു.

കേരളത്തില്‍ ഇനി ഇത്തരം സമരം നടത്താന്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ല. ഞങ്ങള്‍ നേരിടും. ഹനുമാന്‍ സേന ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.

(എസ്.വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

ശ്രീജിത്ത് ‘ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരി’യാണോയെന്ന് പ്രദീപ്

Top