Hanumansena- ‘Njattuvela’-conflict

കോഴിക്കോട്: കോഴിക്കോട് ചുംബന സമരക്കാരും ഹനുമാനന്‍ സേന പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഫാസിസത്തിനെതിരെ പ്രതികരിക്കുന്നതിന് വേണ്ടി ഞാറ്റുവേല എന്ന സംഘടനയാണ് ചുംബന സമരം സംഘടിപ്പിച്ചത്.

സമരത്തിനെ എതിര്‍ത്ത് ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ത ഉടലെടുത്തത്. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് രാവിലെ തന്നെ ഞാറ്റുവേല പ്രവര്‍ത്തകര്‍ ചുുംബനതെരുവിലേക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കാല്ലെന്ന നിലപാടോടെ ഹനുമാന്‍ സേന പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. ഞാറ്റുവേല പ്രവര്‍ത്തകര്‍ കിസ് ഓഫ് സ്ട്രീറ്റ് എന്ന ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി ആരംഭിച്ചതോടെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിനൊരുങ്ങി. പ്രദേശത്ത് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോടിന്റെ തെരുവില്‍ സ്‌കിറ്റ് അവതരിപ്പിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തുമായിരിന്നു പ്രതീകാത്മക രീതിയില്‍ സമരം സംഘടിപ്പിച്ചത്. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം.

Top