തൃശ്ശൂര്‍: കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തുരങ്കത്തിന്റെ ഉദ്ഘാടനം മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ശേഷമായിരിക്കുമെന്നും ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തുരങ്കം ഉപയോഗപ്രദമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
കുതിരാന്‍ തുരങ്കം അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. അടുത്ത ടണല്‍ കൂടി ഉടന്‍ തുറക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ഒന്നാം തുരങ്കം തുറന്നത് കൊണ്ട് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ട്.