ഹാപ്പി ഫിര്‍ ബാഗ് ജായേഗിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

സൊനാക്ഷി സിന്‍ഹ പ്രധാന കഥപാത്രമായെത്തുന്ന ഹാപ്പി ഫിര്‍ ബാഗ് ജായേഗിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ഹാപ്പി(ദിയാന പെന്റി)യാണെന്ന് തെറ്റിദ്ധരിച്ച് സൊനാക്ഷിയെ തട്ടിക്കൊണ്ടു പോകുന്ന രംഗമാണ് ട്രെയിലറില്‍ കാണാന്‍ കഴിയുക.

സൊനാക്ഷിയെ കൂടാതെ, ജിമ്മി ഷെര്‍ഗില്‍, അപര്‍ശക്തി ഖുറാന, ജാസി ഗില്‍, ദിയാന പെന്റി, അലി ഫസല്‍, പിയുഷ് മിശ്ര എന്നിവരെയും ട്രെയിലറില്‍ കാണാം. മുദസില്‍ അസീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍ റായിയും ക്രിഷിക ലുല്ലയുമാണ് ഹാപ്പി ഫിര്‍ ബാഗ് ജായേഗി നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 24ന് തിയറ്ററുകളിലെത്തും.

Top