ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക്; പഞ്ചാബിൽ നിന്ന് എഎപി സ്ഥാനാർത്ഥിയാകും

ഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാര്‍ഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നില്‍ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്.

പഞ്ചാബില്‍ എഎപി മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്നെ താരത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു.

 

Top