ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം ആരാധകരെ ആവേശത്തിലാഴ്ത്തും;ഹർഭജൻ സിംഗ്

12-ാം ലോകകപ്പിൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ആരാധകരെ ആവേശത്തിലാഴ്ത്തുമെന്ന് ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്നത്തെ മത്സരത്തിന് മുമ്പ് പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും-ഓസ്‌ട്രേലിയയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്നത് വാശിയേറിയ പോരാട്ടം ആണ്. ഇരു ടീമുകളും ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളാണെന്ന് ഹർഭജൻ സിംഗ് പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്നത് ഏറ്റവും മികച്ച പോരാട്ടമായിരിക്കും. ഇന്ത്യയ്ക്ക് മത്സരത്തിൽ നേരിയ മുൻ തൂക്കമുണ്ടെന്നും അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് തയ്യാറാകില്ല എന്നാണ് ഹർഭജൻ പറയുന്നത്. മികച്ച താരങ്ങളാണ് ഈ പ്രാവിശ്യം ഇന്ത്യൻ ടീമിൽ കളിക്കുന്നതെന്നും ഹർഭജൻ പറഞ്ഞു. മാത്രമല്ല വാർണറും, സ്മിത്തും മടങ്ങിയെത്തിയതോടെ ഓസ്‌ട്രേലിയൻ ടീം കൂടുതൽ ശക്തരാണെന്നും എന്നാൽ ഇന്ത്യൻ ടീമും വളരെ ശക്തരാണെന്ന് ഹർഭജൻ കൂട്ടിച്ചേർത്തു.

Top