ഹര്‍ഭജന്‍ സിംഗ് നായകനാകുന്ന ഫ്രണ്ട്ഷിപ്പില്‍ അര്‍ജുന്‍ സര്‍ജയും പ്രധാനവേഷത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഫ്രണ്ട്ഷിപ്പ്. ചിത്രത്തില്‍ ലോസ്ലിയാ മരിയനേശന്‍ നായികയാവുന്ന എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ ചിത്രത്തില്‍ ഒരു പ്രധാവേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.

കമലഹാസന്‍ നയിച്ച ബിഗ് ബോസ് 3 ലൂടെ ശ്രദ്ധ നേടിയ താരമാണ് ലോസ്ലിയാ മരിയനേശന്‍. മാത്രമല്ല ശ്രീലങ്കന്‍ ടീവി ചാനലുകളില്‍ അവതാരകയും ന്യൂസ് റീഡറുമായിരുന്നു ലോസ്ലിയ.

ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്‍, സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top