പുണെ: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക്. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്.
ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഉടന്‍ തന്നെ ഹാര്‍ദിക്കിന്റെ പരിശോധിച്ച ടീം ഫിസിയോ ആദ്യം കാലില്‍ ബാന്‍ഡേജ് ഇട്ടിരുന്നു. തുടര്‍ന്ന് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഹാര്‍ദിക്കിന് അതിന് സാധിച്ചില്ല. തുടര്‍ന്ന് താരം മൈതാനം വിട്ടു. വിരാട് കോലിയാണ് ഓവറിലെ ശേഷിച്ച പന്തുകള്‍ ബൗള്‍ ചെയ്തത്.
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ തുടക്കം. ആയം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 90 റൺസ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിൽ ബംഗ്ലാദേശിൻ്റെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. ടി-20 ശൈലിയിൽ ബാറ്റ് വീശുന്ന തൻസിദ് ഹസനാണ് ബംഗ്ലാദേശിൻ്റെ സ്കോറിംഗ് എളുപ്പമാക്കിയത്. തൻസിദിനൊപ്പം ലിറ്റൻ ദാസും ക്രീസിൽ തുടരുകയാണ്.ബുംറയെയും സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ബംഗ്ലാദേശ് പിന്നീട് സ്കോറിംഗ് നിരക്ക് ഉയർത്തുകയായിരുന്നു.