‘ജീവിതത്തിലെ സന്തോഷം’; നടാഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഹാര്‍ദിക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പുതുവത്സരദിനത്തില്‍ നടാഷയുമായുള്ള പ്രണയം വെളിപ്പെടുത്തിയ ഹാര്‍ദിക് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ നടാഷയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഹാര്‍ദിക്.

‘ജീവിതത്തിലെ സന്തോഷം’ എന്ന കുറിപ്പോടുകൂടി ഹൃദയാകൃതിയിലുള്ള ഇമോജികള്‍ പങ്കുവെച്ചാണ് ഹാര്‍ദിക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രമുഖ താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. അമ്മയാകാന്‍ പോകുന്ന നടാഷയ്ക്ക് ആശംസകളും നേര്‍ന്നവരുണ്ട്.

View this post on Instagram

❤️ happiness in life

A post shared by Hardik Pandya (@hardikpandya93) on

കഴിഞ്ഞ വ്യാഴാഴ്ച്ച നടാഷയ്ക്ക് പൂക്കള്‍ സമ്മാനിക്കുന്ന ചിത്രം ഹാര്‍ദിക് ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നു. ഹാര്‍ദികിനൊപ്പമുള്ള ചിത്രങ്ങള്‍ നടാഷയും പങ്കുവെച്ചിരുന്നു. ‘എന്നും നീ എന്റേത് മാത്രം’ എന്ന കുറിപ്പോടെയായിരുന്നു ഈ ചിത്രങ്ങള്‍ നടാഷ പോസ്റ്റ് ചെയ്തത്.

Top