അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്ക് വച്ച് ഹര്‍ദിക് പാണ്ഡ്യ

മുംബൈ: അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്ക് വച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കാമുകിയും നടിയുമായി നടാഷ സ്റ്റാന്‍കോവിച്ചും താനും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പാണ്ഡ്യ പങ്കുവച്ചു.

തങ്ങളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം പറയുന്നു. പുതുവര്‍ഷ രാവിലാണ് ഇരുവരും വിവാഹ വാഗ്ദാനം നടത്തിയത്. സന്തോഷവാര്‍ത്ത പങ്കുവച്ച് നടാഷയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് നടാഷയുമായി പ്രണയിത്തിലാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളില്‍ കയ്യടി നേടിയ നടാഷ, ബിഗ് ബോസില്‍ ഒരു മാസം താമസിച്ചതോടെയാണ് ഏറെ അറിയപ്പെടുന്നത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഹാര്‍ദിക്.

Top