ഹാര്‍ദിക്ക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക്ക് പട്ടേലിന് ജാമ്യമില്ലാ വാറണ്ട്. കേസിന്റെ വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസിന്റെ അനുമതിയില്ലാതെ 2017ല്‍ റാലി നടത്തിയാണ് ഹാര്‍ദിക്ക് പട്ടേലിന് മേല്‍ കേസുണ്ടായിരുന്നത്. നഗരത്തില്‍ പൊലീസിന്റെ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നായിരുന്നു പട്ടേലിനെതിരെയുള്ള കേസ്.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്ററേറ്റ് ടി.എ ബഹുജയാണ് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഐപിസി 118 പ്രകാരമാണ് കേസ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പായിരുന്നു റാലി. പട്ടേല്‍ സമുദായത്തിന് വിദ്യാഭ്യാസ സര്‍ക്കാര്‍ മേഖലകളില്‍ സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ നടത്തിയ പ്രക്ഷോഭത്തിനെതിരായാണ് സമരം നടന്നത്. മറ്റെരു കേസില്‍ ജനുവരിയിലും പൊലീസ് ഹാര്‍ദികിനെ അറസ്റ്റ് ചെയ്തിരുന്നു.

Top