ടി-20 ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കുണ്ടാവുക ഫിനിഷറുടെ റോള്‍ എന്ന് ബിസിസിഐ. 100 ശതമാനം മാച്ച് ഫിറ്റല്ലാത്തതിനാല്‍ ഹര്‍ദ്ദിക് പന്തെറിയില്ല. അതിനാല്‍ എംഎസ് ധോണിയെപ്പോലെ ഒരു ഫിനിഷറുടെ റോളാണ് ഹര്‍ദ്ദിക്കിനു നല്‍കുക.
ഹര്‍ദ്ദിക്കിന്റെ ബൗളിംഗ് നിരീക്ഷിച്ച് സാവധാനത്തില്‍ തീരുമാനം എടുക്കുമെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടി-20 ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ടീമില്‍ ബിസിസിഐ മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡ് ബൈ പട്ടികയിലുണ്ടായിരുന്ന ശര്‍ദുല്‍ താക്കൂര്‍ പ്രധാന ടീമിലെത്തിയപ്പോള്‍ പ്രധാന ടീമിലുണ്ടായിരുന്ന അക്‌സര്‍ പട്ടേല്‍ സ്റ്റാന്‍ഡ് ബൈ നിരയിലേക്ക് മാറി. ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയും സ്പിന്നര്‍ രാഹുല്‍ ചഹാറും ടീമില്‍ തുടരും. യുസ്വേന്ദ്ര ചഹാലിനെ ടീമില്‍ പരിഗണിച്ചില്ല.