മുംബൈ: എല്ലാ താരങ്ങള്‍ക്കും തുല്യ പരിഗണന വേണമെന്ന് പറഞ്ഞ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാര്‍ ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.’ഹാര്‍ദിക് എന്താ ചന്ദ്രനില്‍ നിന്ന് നേരിട്ട് പൊട്ടിവീണതാണോ, ഇന്ത്യന്‍ ടീമില്‍ അവന് മാത്രം എന്താ പ്രത്യേക നിയമം വല്ലതുമുണ്ടോ. അവന്റെ ചെവിക്ക് പിടിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ അവനോട് പറയണം’ പ്രവീണ്‍ കുമാര്‍ പറഞ്ഞു.നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും ഹര്‍ദിക് പാണ്ഡ്യക്ക് പ്രത്യേക നിയമമായിരിക്കരുതെന്നും പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
ഐപിഎല്ലില്‍ കളിക്കാനായി പല യുവതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നതിനെതിരെ കഴിഞ്ഞ മാസം ബിസിസിഐ കര്‍ശന നലിപാടെടുത്തിരുന്നു. രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറാവാത്ത ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ടെസ്റ്റ് ക്രിക്കറ്റിലോ കളിക്കാന്‍ തയ്യാറാകാതിരിക്കുകയും ഇന്ത്യക്കും ഐപിഎല്ലിലും മാത്രം കളിക്കുകയും ചെയ്യുന്ന ഹാര്‍ദിക് പാണ്ഡ്യ എങ്ങനെ കരാറിലെത്തിയെന്ന ചോദ്യമാണ് പ്രവീണ്‍ കുമാര്‍ ഉയര്‍ത്തുന്നത്.