ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറയരുത്; ഹരീഷ് പേരടി

hareesh

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. എണ്ണിയാല്‍ ഒടുങ്ങാത്ത മലയാളികളെ എന്നു വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച ഒരു മനുഷ്യനെ, ഒരു മഹാനടനെ ബഹിഷ്‌കരിക്കാന്‍ സാംസ്‌കാരിക കേരളത്തിനാകില്ലെന്നും പ്രതിഷേധിക്കേണ്ട സമയമാണിതെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കാണുന്നത് …. പിന്നിടങ്ങോട്ട് T.P. ബാലഗോപാലൻ, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികൾ …. അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷക്കരിക്കാൻ സാസംക്കാരിക കേരളത്തിനാവില്ലാ…കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണിത്… പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാർത്ഥികളെ നിങ്ങൾ ഈ നടനെ ബഹിഷ്ക്കരിച്ചാൽ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും… അന്യഭാഷകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവിടുത്തെ വലിയ സംവിധായകരും നടൻമാരും ഈ മനുഷ്യനെ പറ്റി വിസമയം കൊള്ളുന്നത് ഞാൻ നേരിട്ട അനുഭവിചിട്ടുണ്ട് …. ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാൽ അത് നമ്മുടെ സാസംക്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും….

Top