ജനറേഷന് വ്യത്യാസമില്ലാതെ അന്നും ഇന്നും സിനിമ പ്രേമികള്‍ ഒരുപോലെ സനേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംവിധായകന് പത്മരാജന്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പത്മരാജന് ചിത്രങ്ങള്‍ ഇന്നും ചര്‍ച്ച വിഷയമാകാറുണ്ട്.
ഇപ്പോള്‍ നടന് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. പത്മാരാജന്റെ കഥ സിനിമ ആയാല്‍ ആ കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനിയോജ്യനായ വ്യക്തിയെ കുറിച്ചായിരുന്നു ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പൃഥ്വിരാജിനാണ് പത്മരാജനുമായി മുഖ സാമ്യമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജിന് പത്മരാജനുമായുള്ള മുഖ സാമ്യമാണ് ഈ എഴുത്തിന്റെ കാരണമെന്നും താരം പറയുന്നുണ്ട്.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പത്മരാജന് സാറുമായുള്ള പൃഥ്വിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകന് അനന്തപത്മനാഭന് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ മകന് എഴുതിയ പത്മരാജന്’ എന്ന ഓര്‍മ്മ കുറിപ്പുകള്‍ക്ക് അനന്തന് സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥയ്ക്ക് രൂപം നല്കിയാല് അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു…പൃഥ്വിവിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും…