കസ്റ്റംസ് ഇതുവരെ പ്രതിയാക്കാത്ത ഒരാളെ എന്‍ഐഎ പ്രതിയാക്കുമോ?: ഹരീഷ് വാസുദേവന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. സരിത്തുമായി ബന്ധപ്പെട്ട സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. അതിന്റെ രാജ്യദ്രോഹ ആംഗിളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഒപ്പം പഴയ കേസുകളും. ആ കേസില്‍ കസ്റ്റംസ് ഇതുവരെ പ്രതിയാക്കാത്ത ഒരാളെ എന്‍ഐഎ കേറി പ്രതിയാക്കുമോ? നിങ്ങളുടെ കോമണ്‍സെന്‍സ് എന്ത് പറയുന്നു എന്നാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സരിത്തുമായി ബന്ധപ്പെട്ട സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. അതിന്റെ രാജ്യദ്രോഹ ആംഗിളാണ് NIA അന്വേഷിക്കുന്നത്. ഒപ്പം പഴയ കേസുകളും.

ആ കേസിൽ കസ്റ്റംസ് ഇതുവരെ പ്രതിയാക്കാത്ത ഒരാളെ NIA കേറി പ്രതിയാക്കുമോ? നിങ്ങളുടെ കോമൺസെൻസ് എന്ത് പറയുന്നു?

സാമാന്യബുദ്ധി ഇല്ലാത്തവരോ, ഉണ്ടായിട്ടും ഉപയോഗിക്കാത്തവരോ, അറിഞ്ഞിട്ടും നുണ പറയുന്നവരോ ആയ കുറച്ചുപേർ ചേർന്ന്, വാർത്തയ്ക്കായി അവരെ ആശ്രയിക്കുന്ന കുറേ മനുഷ്യരെ 48 മണിക്കൂർ ‘ദാ ഇപ്പൊ അറസ്റ്റ്’ എന്നു പറഞ്ഞു പൊട്ടന്മാരാക്കി. അവരായി അവരുടെ പാടായി..

അല്ലാതെന്ത് !

ജനങ്ങളെ സത്യമറിയിക്കാൻ താല്പര്യമുള്ളവർ ഇമ്മാതിരി കേസുകൾ നടത്തിയിട്ടുള്ള വക്കീലന്മാരോട് എങ്കിലും ചോദിക്കണം അന്വേഷണത്തിന്റെ റൂട്ടിനെപ്പറ്റി. അപ്പോൾ പക്ഷെ വിവാദമുണ്ടാക്കാൻ പറ്റില്ല.

ന്നാലും… അറസ്റ്റ് പ്രതീക്ഷിച്ചവരുടെ ഇപ്പോഴത്തെ ഒരു അവസ്ഥയെ…

Top