മുംബൈ: ദേശീയ പതാകയെ മോദി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് തുഷാർ ഗാന്ധി രംഗത്ത്. കേന്ദ്ര സർക്കാരിന്റെ ഹർഗർ തിരംഗ ക്യാമ്പയിനെ വിമർശിച്ചാണ് ഗാന്ധിജിയുടെ കൊച്ചുമകന്റെ ആരോപണം. ത്രിവർണ പതാകയെ അംഗീകരിക്കാത്തവരാണ് ആർ എസ് എസുകാർ. ഖാദിയോ കൈത്തറിയോ പതാകയ്ക്കായി ഉപയോഗിക്കണമെന്ന നിർദേശം പോലും ക്യാമ്പയിനിൽ സർക്കാർ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ കേന്ദ്രസർക്കാറിന്റെ ‘ഹർ ഘർ തിരംഗ’ ക്യാംപയിനിനെ പ്രശംസിച്ച് ദേശീയ പതാക തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യവസായികളും കച്ചവടക്കാരും രംഗത്തെത്തി. ദേശീയ പതാക വിൽപ്പയിൽ രാജ്യത്തെങ്ങും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പതാകകൾ കിട്ടാനില്ലാത്ത അവസ്ഥയാണ് പലയിടത്തും ഉള്ളത്.