തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിന്റെ മരണം ഇന്നലെ രാത്രി സംഭവിച്ചതാകാമെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍. ഹരികുമാര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് റൂറല്‍ എസ്പി വ്യക്തമാക്കുന്നത്.
തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര സ്വദേശി സനലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു ഡിവൈഎസ്പി ബി.ഹരികുമാര്‍. സനലിനെ ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപൂര്‍വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെയാണ് വാഹനത്തിന്റെ മുമ്പിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.