രാഹുല്‍ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അസമിന്റെ ചുമതല ഒഴിഞ്ഞ് ഹരീഷ് റാവത്ത്

ന്യൂഡല്‍ഹി: 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട രാജിയാണ് നടക്കുന്നത്.ഇപ്പോഴിതാ എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് അസം സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതല രാജിവച്ചു.

അസമിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന്‌ രാഹുല്‍ഗാന്ധി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് റാവത്ത് അസം സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതല രാജിവച്ചത്.

തന്നെപ്പോലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി പദവികള്‍ പ്രധാനപ്പെട്ടതല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കേണ്ട ആളാണെന്നും പറഞ്ഞു.പാര്‍ട്ടി നേതൃത്വസ്ഥാനത്ത് രാഹുല്‍ ഉണ്ടെങ്കില്‍ 2022ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു

Top