പ്രതിഫലമായി വാങ്ങിയത് ഒരു രൂപ മാത്രം; പാക്കിസ്ഥാനെ തറപറ്റിച്ച് ഹരീഷ് സാല്‍വെ…

ന്യൂഡല്‍ഹി: ഇന്ത്യയുടെ ധീര പുത്രന്‍ കുല്‍ഭൂഷണ്‍ ജാദവിനായി രാജ്യാന്തര കോടതിയില്‍ വാദിച്ച് അനുകൂല വിധി നേടിയെടുത്ത ഹരീഷ് സാല്‍വ എന്ന അഭിഭാഷകനാണ് ഇപ്പോള്‍ രാജ്യത്തെ ചര്‍ച്ചാ വിഷയം. സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ വെറും ഒരു രൂപ പ്രതിഫലത്തിനാണ് വാദിക്കാനെത്തിയത് എന്ന വാര്‍ത്തയാണ് ഏവരെയും ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്.

സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ. നെതര്‍ലാന്‍ഡ്സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്കായി ഹരീഷ് സാല്‍വ വാദം ഉയര്‍ത്തിയപ്പോള്‍, പാക്കിസ്ഥാനായി വാദിച്ചത് ഖാവര്‍ ഖുറേഷിയാണ്. ഒരൊറ്റ സിറ്റിങ്ങിന് ആറു മുതല്‍ പതിനഞ്ച് ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന സാല്‍വെയാണ് കുല്‍ഭൂഷണിനായി ഒരു രൂപ പ്രതിഫലത്തില്‍ വാദിച്ചത്.മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്നെയാണ്.സാല്‍വെയുടെ പ്രതിഫല വിവരം പുറംലോകത്തെ അറിയിച്ചത്.

പാക്കിസ്ഥാന്‍ കുല്‍ഭൂഷനെ തട്ടിക്കൊണ്ട് പോയതാണെന്നും നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം തെളിവ് സഹിതം കോടതിയില്‍ വാദിച്ചു. കുല്‍ഭൂഷനെ ചാരനാക്കുന്നതിനെതിരെയും ഹരീഷ് എതിര്‍ത്തു. ഖുറേഷി നടത്തിയ ‘ഹംപ്റ്റി-ഡംപ്റ്റി’ പരാമര്‍ശത്തിനെതിരെ ഹരീഷ് ശക്തമായി ആക്രമിച്ചിരുന്നു. രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ വാദം വരുമ്പോള്‍ ഭാഷയും അതിന് ചേര്‍ന്നതാകണമെന്നും ഖുറേഷിയെ സാല്‍വെ ഓര്‍മ്മിപ്പിച്ചു.

കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്ഥാന്‍ നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാല്‍വെയുടെ വാദം. ഒടുവില്‍ രാജ്യാന്തര നീതിന്യയ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.

Top