കൊച്ചി : ശബരിമല വിഷയത്തില്‍ കോടതി യുക്തിപരമായാണ് വാദം കേട്ടിരുന്നതതെങ്കില്‍ ശബരിമല ടൈഗര്‍ റിസേര്‍വ് മേഖല ആയി പ്രഖ്യാപിക്കുമായിരുന്നുവെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. ക്ഷേത്ര പ്രവേശന വിളംബരം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ഒരാളുടെ വിശ്വാസത്തില്‍ മറ്റൊരാള്‍ ഇടപെട്ടു അങ്ങനെയെ ചെയ്യാവു എന്ന് പറയുമ്പോള്‍ കോടതിക്ക് അത് നോക്കി നില്‍ക്കാനും ആകില്ല. അത് കൊണ്ട് തന്നെ സ്ത്രീകളെ രണ്ടാം കിടക്കാര്‍ ആക്കുന്ന ഒരു ആചാരവും നിയമം അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിക്ക് എതിരായി ഒരു ആചാരവും നിലനില്‍ക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ഉള്ളതാണ്. മതവിശ്വാസത്തിന് ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ അതു അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂടെ കൂട്ടാന്‍ ഉള്ളത് അല്ല.
പൗരന്റെ അവകാശങ്ങളെ കുറിച്ച് ഭരണഘടന വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതു കേവലം അംബേദ്ക്കര്‍ എഴുതി നെഹ്റു ഒപ്പിട്ട ഒന്നല്ല. കൃത്യമായ ബോധ്യത്തോടെ കോണ്‍സ്റ്റിട്യൂഷന്‍ അസംബ്ലി ചേര്‍ന്ന് രൂപീകരിച്ച ഒന്നാണ്. പ്രതിഷ്ഠയുടെതാണ് അമ്പലം എന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ അമ്പലം ഓരോ പൗരന്റെതുമാണ്. വോട്ട് പോയാലും വിധി നടപ്പാക്കും എന്ന് ഒരു സര്‍ക്കാര്‍ ആര്‍ജ്ജവതോട് കൂടി ഉറച്ച നിലപാട് എടുക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വച്ചു കയ്യടിച്ചു പോകുന്നത് സ്വാഭാവികം മാത്രം ആണെന്നും ഹരീഷ് പറഞ്ഞു.
പറയുന്നതും പ്രചരിപ്പിക്കപെടുന്നതും ആയ കാര്യങ്ങള്‍ തെറ്റാണെന്ന് മനസിലാക്കാന്‍ വേണ്ടി എങ്കിലും കുട്ടികള്‍ക്ക് ഭരണഘടന വായിക്കാന്‍ നിര്‍ബന്ധമായും അവസരം ഒരുക്കാന്‍ നമുക്ക് കഴിയണം എന്നാണ് അഭിപ്രായമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി.