ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി

രിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് അര്‍ജുന്റെ വധു.

ഒക്ടോബര്‍ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജിഷ വിജയന്‍, നിരഞ്ജന അനൂപ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Top