തിരുവനന്തപുരം: ഹരിത വിവാദത്തില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് വനിതാ കമ്മിഷന്‍. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരെ ഇന്നലെ വിളിച്ചിരുന്നു. വനിതാ നേതാക്കളുടെ മൊഴി എടുത്തതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ അറിയിച്ചു.
അതേസമയം, എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി പറഞ്ഞു. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.