കോഴിക്കോട്: ഹരിതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ജന്മദൗത്യം തിരിച്ചറിയാന്‍ ഹരിതയ്ക്ക് കഴിയണം. ദൗത്യത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ഓര്‍മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. കോടതിവരാന്തയില്‍ തീരാത്ത പ്രശ്‌നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു.
അതേസമയം, നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് ഉന്നതാധികാരസമിതിയംഗം എം കെ മുനീര്‍ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തില്‍ നവാസിനെതിരെ നടപടി എടുക്കാന്‍ ആലോചിക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകര്‍ക്കാനുളള സിപിഎം ശ്രമമമാണ് അറസ്റ്റെന്നും മുനീര്‍ ആരോപിച്ചു.