ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ മിശ്ര സമുദായ ഐക്യം ലക്ഷ്യമിട്ട് നടത്തിയ സൗഹൃദ കബഡി മത്സരം പോരില്‍ അവസാനിച്ചു.
മത്സരത്തില്‍ ദളിത് യുവാക്കള്‍ മുന്നിലെത്തിയത് സഹിക്കാന്‍ കഴിയാത്ത സവര്‍ണജാതിയില്‍പ്പെട്ടവര്‍ അവരെ മുളവടി കൊണ്ട് അടിക്കുകയായിരുന്നു.
യാദവരും ദളിതരും തമ്മിലായിരുന്നു മത്സരം. കളി നടക്കുന്നതിനിടയില്‍ ദളിത് യുവാക്കള്‍ നന്നായി കളിച്ചത് കാണികളായി നിന്നവര്‍ക്കാണ് രസിക്കാഞ്ഞത്. ഇവര്‍ ആകാശത്തേക്ക് വെടിവയ്ക്കുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു.
രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഗ്രാമത്തലവനാണ് മത്സരം സംഘടിപ്പിച്ചത്. ടീമുകളില്‍ ഗുര്‍ജാര്‍സ്, ജാട്ടുകള്‍, അഗര്‍വാള്‍ എന്നീ സമുദായങ്ങളില്‍ ഉള്പ്പെട്ടവരുമുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് എതിരെ നിങ്ങള്‍ താഴ്ന്ന കുലത്തില്‍ ഉള്‍പ്പെട്ടവര്‍ എങ്ങനെ ജയിക്കും ? ഒരിക്കലും കളിക്കാന്‍ കഴിയാത്ത രീതിയിലെ ഇവിടെ നിന്നും പോവുകയുള്ളു എന്നൊക്കെ പറഞ്ഞാണ് യുവാക്കളെ മര്‍ദ്ദിച്ചതെന്നും പറയുന്നു.
സംഘര്‍ഷം തടയാന്‍ ശ്രമിച്ചവര്‍ക്കും നാല് ദളിത് യുവാക്കള്‍ക്കും പരിക്കേറ്റു.