സര്‍ക്കാരിനെതിരെ ട്വീറ്റ്: മനു ഭാകറോട് പൊട്ടിത്തെറിച്ച ഹരിയാന കായിക മന്ത്രി മാപ്പ് പറഞ്ഞു

ചണ്ഡീഗഢ്:സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല എന്ന് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിച്ച മനു ഭാകറോട് ദ്വേഷ്യപ്പെട്ട ഹരിയാന കായിക മന്ത്രി അനില്‍ വിജ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെ മനു ഭാകറെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതു വാര്‍ത്തയായതോടെയാണ് മന്ത്രി മാപ്പ് പറഞ്ഞത്.

2018 യൂത്ത് ഒളിംപിക്‌സില്‍ ജയിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 2 കോടി രൂപ ഇതുവരെ കിട്ടിയില്ല എന്നു പറഞ്ഞ് മനു ട്വീറ്റ് ചെയ്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുടെ മുന്‍ ട്വീറ്റിനൊപ്പം സര്‍, ഈ വാഗ്ദാനം വെറും ജുംലയാണോ (പാഴ്‌വാക്ക്) എന്നായിരുന്നു മനുവിന്റെ ചോദ്യം.

എന്നാല്‍ മനു ട്വീറ്റ് ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യം കായിക മന്ത്രാലയത്തോട് ചോദിക്കുകയാണ് വേണ്ടിയിരുന്നതെന്ന് പറഞ്ഞ മന്ത്രി കുറച്ചു അച്ചടക്കം കാണിക്കണമെന്നും പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്കു പകരം കളിയില്‍ ശ്രദ്ധിക്കണമെന്നും ഉപദേശിച്ചു. ഇതു വാര്‍ത്തയായതോടെയാണ് മാപ്പ് പറഞ്ഞത്.

Top