ഹാർലി ഡേവിഡ്സണിന്റെ ആദ്യ സമ്പൂർണ ഇലക്ട്രിക് ബൈക്ക് ലൈവ് വെയർ അമേരിക്കൻ വിപണിയിൽ ഉടൻ എത്തും. അതിന് ശേഷം കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലും പുറത്തിറങ്ങും. 29,799 ഡോളറാണ് (ഏകദേശം 21 ലക്ഷം രൂപ) വാഹനത്തിന്റെ വില.
15.5 kwh ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാർജിൽ 235 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ലൈവ് വെയറിന് സാധിക്കും. ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളിൽ ബാറ്റി 80 ശതമാനം വരെ ചാർജ് ചെയ്യാം.സ്റ്റാന്റേർഡ് എസി വാൾ ചാർജർ സംവിധാനം ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 12.5 മണിക്കൂർ സമയമെടുക്കും.
103 പിഎസ് പവറും 116 എൻഎം ടോർക്കും വാഹന സൃഷ്ടിക്കും. 3 മുതൽ 3.5 സെക്കൻഡിനുള്ളിൽ നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ വാഹനത്തിന് സാധിക്കും. മണിക്കൂറിൽ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.
249 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം ഏഴ് തരത്തിലുള്ള മൾട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവ ലൈവ്വെയറിലുണ്ട്. മുന്നിൽ 300 എംഎം ട്വിൻ ഡിസ്‌കും പിന്നിൽ 260 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. വാഹനത്തിന് സുരക്ഷ ഒരുക്കാൻ ട്രാക്ഷൻ കൺട്രോൾ, കോർണറിങ് എബിഎസ്, ഡ്രാഗ്-ടോർക്ക് സ്ലിപ്പ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.