ചിക്കാഗോ: ഇന്ധന ചോർച്ചയെ തുടർന്ന് ലോകമെമ്പാടും വിറ്റഴിച്ച 57,000 ബൈക്കുകൾ തിരിച്ചുവിളിച്ച് യുഎസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സണ്.
2017 ഇലക്ട്ര ഗ്ലൈഡ് അൾട്രാ ക്ലാസിക്, പോലീസ് ഇലക്ട്രാ ഗ്ലൈഡ്, പോലീസ് റോഡ് കിംഗ്, റോഡ് കിംഗ്, റോഡ് കിംഗ് സ്പെഷ്യൽ, സ്ട്രീറ്റ് ഗ്ലൈഡ്, സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷ്യൽ, റോഡ് ഗ്ലൈഡ്, ഗ്ലൈഡ് സ്പെഷ്യൽ തുടങ്ങിയ ബൈക്കുകൾക്കാണ് പരിശോധന ആവശ്യം.
വരുന്ന ചൊവ്വാഴ്ച മുതൽ ബൈക്കുകൾ തിരിച്ചുവിളിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ജൂലൈ രണ്ടിനും 2017 മെയ് ഒമ്പതിനും ഇടയിൽ നിർമിച്ചു വിറ്റ മോട്ടോർ സൈക്കിളുകളാണ് കമ്പനി തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. എൻജിൻ ഓയിൽ കൂളർ ലൈനിൽ ക്ലാമ്പ് സ്ഥാപിച്ചതിൽ തകരാറുണ്ടെന്നു സംശയിക്കുന്നത്. അതുകൊണ്ട് ഓയിൽ ലൈൻ അയയുമ്പോൾ റിയർ ടയർ വഴി ഇന്ധന ചോർച്ചയുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ.
നിർമാണ തകരാർ സംശയിക്കുന്ന ബൈക്കുകളിലെ പ്രശ്നം സൗജന്യമായി പരിഹരിച്ചു നൽകുമെന്ന് ഹാർലി ഡേവിഡ്സന് വ്യക്തമാക്കി.