Harley-Davidson Launches 1200 Custom at Rs. 8,90,000

ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റം ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തി. ഡല്‍ഹി എക്‌സ് ഷോറൂം വില 8.90 ലക്ഷം രൂപ.

ക്രോം ട്രീറ്റ്‌മെന്റ് കവറുകളോടു കൂടിയ ബ്ലാക്ക് പൗഡര്‍ കോട്ടഡ് എന്‍ജിന്‍, ഫാറ്റ് ഫ്രണ്ട് എന്‍ഡ് ഡിസൈന്‍, ക്രോം ഹെഡ്‌ലാമ്പ് ബക്കറ്റ്, എല്‍.ഇ.ഡി ടെയില്‍ലാമ്പ്, ഇലക്‌ട്രോണിക് സ്പീഡോ ഓഡോ മീറ്ററുകള്‍ ഘടിപ്പിച്ച പുള്‍ബാക്ക് ഹാന്‍ഡില്‍ ബാര്‍, എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍ എന്നിങ്ങനെ ഒട്ടേറെ മികവുകള്‍ സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റമിനുണ്ട്.

Top