ക്രൂസര്‍ ബൈക്കുകളുടെ ലോകത്തെ അതികായരായ ഹാര്‍ലി ഡേവിഡ്സണിന്റെ പുത്തന്‍ താരമാണ് റോഡ്സ്റ്റര്‍ എക്സ്എല്‍ 1200 സി.എക്സ്. അമേരിക്കന്‍ വിപണിയിലെത്തിയ റോഡ്സ്റ്ററിന് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില 9.50 ലക്ഷം – പത്ത് ലക്ഷം രൂപയാണ്.
മുന്‍ മോഡലായ ഫോര്‍ട്ടി എയ്റ്റിനെ അടിസ്ഥാനമാക്കിയാണ് റോഡ്സ്റ്ററിനെയും ഹാര്‍ലി ഒരുക്കിയിരിക്കുന്നത്. രൂപകല്പന അതിമനോഹരമാണ്. കരുത്തേറിയ 1,202 സി.സി എന്‍ജിനാണുള്ളത്.
ഗിയറുകള്‍ അഞ്ച്. 258 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ഇന്ധനടാങ്കില്‍ 12.5 ലിറ്റര്‍ പെട്രോള്‍ നിറയും. ലിറ്രറിന് 20.4 ലിറ്റര്‍ മൈലേജും അവകാശപ്പെടുന്നു.